Malappuram

മുതിര്‍ന്ന മാധ്യമപ്രവർത്തകൻ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

Please complete the required fields.




മലപ്പുറം; മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലോളി കുഞ്ഞിമുഹമ്മദ്(76) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

അപകടത്തിൽ പരിക്കേറ്റതിനെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ മക്കള്‍: പരേതയായ സാജിത, ഖൈറുന്നിസ മരുമക്കള്‍: ഹനീഫ, ഇബ്രാഹിം

മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ റിട്ട. ആര്‍മി ഹവില്‍ദാര്‍ അബൂബക്കറിന്‍റെയും ഉമ്മാച്ചുവിന്‍റെയും മകനായി 1948 -ല്‍ ജനിച്ച കുഞ്ഞിമുഹമ്മദ് ദേശാഭിമാനി ബ്യൂറോചീഫായാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ആറു തവണ മലപ്പുറം പ്രസ്ക്ലബ്ബ് പ്രസിഡന്‍റും ഏഴു തവണ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എസ് ജെ എഫ് കെ മലപ്പുറം ജില്ലാ,പ്രസിഡന്‍റ്,സംസ്ഥാനകമ്മിറ്റിയംഗം, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ്, സ്പെഷ്യല്‍ കൗണ്‍സിലര്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സി പി എം മലപ്പുറം ഏരിയ മുന്‍ സെക്രട്ടറി, തിരൂര്‍ തുഞ്ചന്‍സ്മാരക മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ പദവികളും വഹിച്ചു.

Related Articles

Back to top button