Kozhikode

പേരാമ്പ്രയിലെ കാറപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട്: നഗരത്തിലെ ബൈപ്പാസിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡിൽ കുന്നത്ത് കുനിയിൽ ആദർശ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിക്കടുത്തുള്ള ചെമ്പ്ര റോഡ് കവലക്ക് സമീപത്തായിരുന്നു അപകടം.

ബൈപ്പാസ് റോഡിലൂടെ കക്കാട് ഭാഗത്ത് നിന്ന് വന്ന കാര്‍ ചെമ്പ്ര റോഡിലെ കവല എത്തുന്നതിന് തൊട്ടുമുമ്പ് റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

സംഭവത്തില്‍ കാറിൽ ആദർശിന് ഒപ്പമുണ്ടായിരുന്ന എടവരാട് കുഴിപറമ്പില്‍ ആദിത്യന്‍ (19), പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന കാവുന്തറ അരിക്കത്ത് അഷറഫ് (54) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ആദർശിൻ്റെ പിതാവ്: പുതുക്കാട്ട് തടത്തിൽ ആൻ്റണി (സിബി). മാതാവ്: ഷീന. സഹോദരി: ആതിര. സംസ്കാരം വ്യാഴാഴ്ച പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ.

Related Articles

Back to top button