India

‘പാര്‍ലമെന്റില്‍ താന്‍ ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുന്നു’; മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വാദ്ര

Please complete the required fields.




ന്യൂഡൽഹി: അമേഠിയിൽ മത്സരിക്കാനുള്ള ആ​ഗ്രഹം പരോക്ഷമായി പ്രകടിപ്പിച്ച് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബർട്ട് വാദ്ര. തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ നേരിടാനാണ് ആ​ഗ്രഹിക്കുന്നതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

1999 ലെ തിരഞ്ഞെടുപ്പ് മുതൽ അമേഠിയുമായി ആത്മബന്ധമുണ്ട്. തനിക്കെതിരായി സ്മൃതി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നേരിട്ടത്. ആരോപണങ്ങൾ വസ്തുതപരമായി തെളിയിക്കണമെന്നും വാദ്ര പറഞ്ഞു.

ഗാന്ധി കുടുംബത്തിന്റെ ഭാ​ഗമായതിനാൽ കേന്ദ്രം ഏറെ ബുദ്ധിമുട്ടിച്ചു. ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ പാർലമെന്റിൽ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നത്. ഗാന്ധി കുടുംബാം​ഗമായ തന്നെ ബിസിനസുകാരനായിട്ടല്ല രാഷ്ട്രീയക്കാരനായിട്ടാണ് ജനങ്ങൾ കാണുന്നതെന്നും വാദ്ര പറഞ്ഞു. ബിജെപിയുടെത് മത രാഷ്ട്രീയമാണെന്നും ഭിന്നിപ്പിന്റെ ആശയം നടപ്പാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

​രാജ്യത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും ജനങ്ങൾ വിളിക്കുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ആർക്കും തന്നെ സമീപിക്കാവുന്നതാണ്. എന്നിലെ നല്ലത് തിരിച്ചറിഞ്ഞ് ഞാൻ മത്സരിക്കണമെന്ന് ആ​ഗ്ര​ഹിക്കുന്ന ജനങ്ങളോട് ബഹുമാനമുണ്ട്. കുടുംബവും പാർട്ടിയും പറഞ്ഞാൽ മത്സരിക്കുമെന്നും അനുമതിയില്ലാതെ ഒന്നും ചെയ്യുകയില്ലെന്നും വാദ്ര വ്യക്തമാക്കി.

Related Articles

Back to top button