Kozhikode

കെ.കെ. ശൈലജ നാദാപുരത്ത് പര്യടനം നടത്തി

Please complete the required fields.




നാദാപുരം : വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയുടെ രണ്ടാംഘട്ട മണ്ഡലപര്യടനം തുടങ്ങി. എടച്ചേരി തണൽ അഗതിമന്ദിരത്തിൽ അന്തേവാസികളെ സന്ദർശിച്ചു. മസ്കറ്റിലെ പ്രവാസജീവിതത്തിനിടയിൽ അപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി അരയ്ക്കുതാഴെ തളർന്ന് വീൽച്ചെയറിന്റെ സഹായത്തോടെ ജീവിതം മുന്നോട്ടുനീക്കുന്ന പ്രവാസി സി.പി. വിജയൻ എല്ലാ അവശതകളും മറന്ന് തുരുത്തിമുക്കിൽ സ്വീകരണകേന്ദ്രത്തിൽ കെ.കെ. ശൈലജയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ഹൃദ്യം പദ്ധതിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയ കുട്ടി നൈന്യൂസ് ചാലപ്പുറത്തെ സ്വീകരണകേന്ദ്രത്തിൽ ശൈലജയെ കാണാനെത്തി. എടച്ചേരി നോർത്ത്, തുരുത്തി, മുടവന്തേരി, ചാലപ്പുറം, നാദാപുരം, വരിക്കോളി പാറേമ്മൽ പീടിക, വിഷ്ണുമംഗലം, ചെക്യാട് ബാങ്കേരിയ, വളയം കുറ്റിക്കാട്, പുത്തോളിമുക്ക്, കല്ലുനിര, നിടുംപറമ്പ്, കൂളിക്കുന്ന്, കുമ്പളച്ചോല, കക്കുഴിപ്പീടിക, കോവുകുന്ന്, തളീക്കര, പഞ്ചായത്തുമുക്ക്, ചീത്തപാട്, പശുക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പര്യടനം കള്ളാട് സമാപിച്ചു.

എൽ.ഡി.എഫ്. നേതാക്കളായ ഇ.കെ. വിജയൻ എം.എൽ.എ, പി.പി. ചാത്തു, വി.പി. കുഞ്ഞികൃഷ്ണൻ, രജീന്ദ്രൻ കപ്പള്ളി, എ.എം. റഷീദ്, പി.എം. നാണു, കരിമ്പിൽ ദിവാകരൻ, പ്രേംരാജ് കായക്കൊടി, എം.ടി. ബാലൻ, സമദ് നരിപ്പറ്റ എന്നിവർ അനുഗമിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ എ. മോഹൻദാസ്, സി.എച്ച്. മോഹനൻ, എം.കെ. ശശി, ശ്രീജിത്ത് മുടപ്പിലായി, കെ.പി. ബിനിഷ, രാഹുരാജ്, കെ.പി. പ്രദീഷ്, വത്സരാജ് മണലാട്ട്, പി. ഭാസ്കരൻ, എ. റഷീദ്, കെ.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button