India

തേയില തോട്ടത്തിൽ മരുന്നടിക്കാൻ പോയ തൊഴിലാളി കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Please complete the required fields.




ചെന്നൈ: തമിഴ് നാട് വാൽപ്പാറയിൽ കാട്ടുപോത്തിലെ ആക്രമണത്തിൽ 48 കാരൻ മരിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി അരുൺ കുമാറാണ് മരിച്ചത്. തേയില തോട്ടത്തിൽ മരുന്നടിക്കാൻ പോയതായിരുന്നു അരുൺ കുമാർ.

പിന്നിൽ നിന്ന് വന്ന് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരയോടെ മരണം സംഭവിച്ചു.

Related Articles

Back to top button