Kerala

കോൺഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് ഗ്രൂപ്പ് നേതാക്കൾ

Please complete the required fields.




കോൺഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് ഗ്രുപ്പ് നേതാക്കൾ. കെപിസിസി യോഗത്തിലാണ് ആവശ്യം ഉയർന്നത്. സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ പശ്ചാത്തലത്തിലാണ് നേതാക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടേയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടു.

പുനഃസംഘടിപ്പിക്കപ്പെട്ട നിർവാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് ഇന്ന് നടന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനമായി. പാർട്ടി വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് നിർദേശം, കൂടാതെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്നും യോഗത്തിൽ നിർദേശം.മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തിൽ പങ്കെടുത്തില്ല. കൂടാതെ മെമ്പർഷിപ്പ് ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

ഔദ്യോ​ഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലായതിനാൽ പ്രചാരണ വിഭാ​ഗം തലവനായ കെ.മുരളീധരൻ എംപിയും യോ​ഗത്തിൽ പങ്കെടുക്കുന്നില്ല. കെപിസിസി നിർവാഹക സമതി അംഗങ്ങൾ, കെപിസിസി സ്ഥിരം ക്ഷണിതാക്കൾ, കെപിസിസി പ്രത്യേക ക്ഷണിതാക്കൾ, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം നാളെ നിർവാഹക സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.

Related Articles

Leave a Reply

Back to top button