
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര് മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.
കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 11:15 ഓടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും കാര്‍ യാത്രികരാണ്.





