Thiruvananthapuram

കേരളത്തിൽ കൊടുംചൂടിന് ശമനമില്ല,10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് ഏപ്രില്‍ ഒന്ന് വരെ

Please complete the required fields.




തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ പത്ത് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയത്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ 10 ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു ഉയര്‍ന്ന താപ നില മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്ന് ഉച്ചയ്ക്കാണ് പുതുക്കിയ താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്. ഏപ്രില്‍ ഒന്ന് വരെ സാധാരണയെക്കാൾ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഏപ്രില്‍ ഒന്ന് വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെ ഉയർന്ന താപനില ഉണ്ടാകാമെന്നും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും, ആലപ്പുഴ,എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 28 മുതൽ ഏപ്രിൽ 01 ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അരിയിച്ചു.

Related Articles

Back to top button