
കണ്ണൂർ: 2000 രൂപ കൈക്കൂലി വാങ്ങവേവില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പയ്യന്നൂർ താലൂക്കിലെ രാമന്തളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് പിടി കൂടിയത്.
പയ്യന്നൂർ താലൂക്കിലെ രാമന്തളി സ്വദേശിയായ പരാതിക്കാരന്റെ എട്ട് വർഷമായിഅടക്കാതിരുന്ന ഭൂനികുതി അടച്ചുനൽകുന്നതിന് ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസിൽ പോയപ്പോൾ സ്ഥല പരിശോധന നടത്തണമെന്ന് അറിയിച്ചു.
സ്ഥല പരിശോധനക്ക് എത്തിയപ്പോൾ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് 1,500 രൂപ കൈക്കൂലി വാങ്ങി.





