Kozhikode

ദുരൂഹ സാഹചര്യം; മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൃതദേഹം കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൃതദേഹം കണ്ടെത്തി. അഴിയൂർ മാഹിറെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന തെക്കു ഭാഗത്തെ പാർക്കിംഗ് ഏരിയയിലാണ് കണ്ടെത്തിയത്.

ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻറെ മൃതദേഹമാണ് കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവുണ്ട് . മൃതദേഹം ചോമ്പാല പോലീസ് മാഹി ഗവർമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിൽ മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ചോമ്പാല പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button