കേസിൽ കുടുക്കുമെന്ന് ഭീഷണി; ഹൈക്കോടതി ജഡ്ജിമാരെ ഫോണിൽ വിളിച്ച് പണം തട്ടാൻ സൈബർ തട്ടിപ്പുകാരുടെ ശ്രമം

ബെംഗളൂരു: സൈബര്തട്ടിപ്പുകാരില് നിന്ന് ജഡ്ജിമാര്‍ക്കും രക്ഷയില്ല. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കര്‍ണാടക ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്ക്കാണ് തട്ടിപ്പുകാരുടെ ഫോണ്‍വിളിയെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ് പോലീസ്.
ഈമാസം 15-നാണ് മുംബൈയിലെ അന്ധേരി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയയാള്‍ ജഡ്ജിമാരെ ഫോണില്‍ വിളിച്ചത്.
തുടര്‍ന്ന് ഇവരുടെ പേരിലുള്ള സിംകാര്ഡുപയോഗിക്കുന്ന ഫോണില്‍ നിന്ന് മോശമായ സന്ദേശങ്ങള്‍ ലഭിക്കുന്നതായി പരാതി കിട്ടിയിട്ടുണ്ടെന്നും കേസ് തീര്‍പ്പാക്കാന്‍ പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഫോണ്‍ കട്ടുചെയ്ത ജഡ്ജിമാര്‍ ഹൈക്കോടതി സുരക്ഷാ ഇന്‍സ്പെക്ടര്‍ ജി. ശോഭയെ വിവരമറിയിച്ചു.
ഇവരുടെ പരാതിയെത്തുടര്‍ന്നാണ് വിധാന്‍ സൗധ പോലീസ് കേസെടുത്തത്. രണ്ടു ജഡ്ജിമാരേയും രണ്ടുസമയങ്ങളിലായാണ് തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ തട്ടിപ്പുകാരുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.





