Thrissur

വാക്കുതര്‍ക്കം അവസാനിച്ചത് സംഘര്‍ഷത്തില്‍; ഒരാള്‍ക്ക് വെട്ടേറ്റു

Please complete the required fields.




തൃശൂർ: തിപ്പിലശേരിയില്‍ സംഘർഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. തിപ്പിലേശരി സ്വദേശി സുന്ദരനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇയാളെ പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിപ്പിലശേരി സ്വദേശിയും ഐഎൻടിയുസി യൂണിയൻ തൊഴിലാളിയുമായ ദിനേശനുമായുണ്ടായ സംഘർഷത്തിലാണ് സുന്ദരന് വെട്ടേറ്റത്. ഇരുവരും തമ്മിലുളള വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ദിനേശനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്നിത്തടം ഐഎൻടിയുസി യൂണിയൻ തൊഴിലാളിയാണ് ദിനേശൻ. ഇയാളുടെ കയ്യില്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി പൊലീസ് കണ്ടെടുത്തു.

Related Articles

Back to top button