‘ലൈസന്‍സ് ടു കില്‍’; KSRTC-യെ കുരുക്കിലിടും, അതിനുള്ള പണിനടക്കുന്നു- മന്ത്രി ഗണേഷ്

തിരുവനന്തപുരം: ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്.ടി.സിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. അഴിമതി ഇല്ലാതാക്കും. എല്ലാം വിരല്‍തുമ്പിലാക്കും. എന്നാലേ കെ.എസ്.ആര്.ടി.സി രക്ഷപ്പെടൂവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇവിടെ ലൈസന്‍സ് ടു ഡ്രൈവ് അല്ല, ലൈസന്‍സ് ടു കില്‍ ആണ്. ഗള്‍ഫില്‍ അപകടം സംഭവിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല’ – ഡ്രൈവിങ് ലൈസന്‍സ് കര്ശനമാക്കേണ്ടതിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്.ടി.സിയില്‍ ജി.പി.എസ് വച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഉപയോഗവുമില്ല. ടെസ്റ്റ് സമയത്ത് ആര്.ടി.ഒ കാണാന്‍വേണ്ടി മാത്രമാണ് ജി.പി.എസ് വച്ചിരിക്കുന്നത്. വിദേശത്ത് പോകുമ്പോള്‍ ടെക്നോളജികള്‍ കണ്ടുവയ്ക്കും. ഇവിടെ അതേപടി കോപ്പിയടിക്കും. അതാണ് സംഭവിക്കുന്നത്.
ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്.ടി.സിയെ ഒരു കുരുക്കിലിടും. അതിനുള്ള പണികള്‍ നടന്നുവരുന്നു. കെ.എസ്.ആര്.ടി.സിയുടെ തലപ്പത്ത് ഒരാള്‍ ഇരിക്കുമ്പോള്‍ ഒരാശയം. മറ്റൊരാള്‍ വരുമ്പോള്‍ മറ്റൊന്ന് എന്ന രീതിമാറും. ഇതെല്ലാം ചെയ്തിട്ടേ പോകൂവെന്നും മന്ത്രി പറഞ്ഞു.