Thrissur

സത്യഭാമയുടേത് മ്ലേഛമായ ഭാഷ, നിയമനടപടിയെടുക്കണം- രാമകൃഷ്ണന്‍

Please complete the required fields.

പട്ടികജാതിക്കാരെയും കറുത്തനിറമുള്ളവരെയും മാനസ്സികമായി തളര്‍ത്തുന്ന പ്രസ്താവനനടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ നിയമനടപടിയെടുക്കേണ്ടതാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. കറുത്തവന്‍, സൗന്ദര്യമില്ലാത്തവന്‍ എന്ന് പറയുക മാത്രമല്ല പെറ്റമ്മയെപ്പോലും വലിച്ചിഴച്ച് സംസാരിച്ചു. പെറ്റ തള്ള സഹിക്കൂല എന്ന പ്രയോഗം നടത്തിയ അവര്‍ മനസ്സിലാക്കേണ്ടത് കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ് എന്നതാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

“ഞാനെന്ന വ്യക്തിയെ മാറ്റി നിർത്തിയാലും കറുത്ത നിറമുള്ള കലാകാരന്‍മാരെ അധിക്ഷേപിക്കുന്ന പ്രയോഗം അവർ നടത്തിയത് ശരിയല്ല. കാക്കയെപ്പോലെ കറുത്തവന്‍ സൗന്ദര്യമില്ലാത്തവൻ മോഹിനിയാട്ടം ചെയ്യാന്‍ പാടില്ല എന്നും പറയുന്നത് കലാലോകത്തേക്ക് വരുന്ന കറുത്ത നിറമുള്ളവരെ മാനസ്സികമായി പീഡിപ്പിക്കുന്ന വാചകങ്ങളാണ്”, രാമകൃഷ്ണൻ പറഞ്ഞു.

തന്റെ പേര് പറഞ്ഞില്ലെങ്കിലും ചാലക്കുടിയിലെ മോഹിനിയാട്ടം കലകാരന്‍ ആയ നൃത്താധ്യാപകന്‍ കേരള സംഗീത നാടക അക്കാദമിയില്‍ കെപിഎസി ലളിതയുമായി വാഗ്വാദം നടത്തിയ അധ്യാപകന്‍ എന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചത് തന്നെയാണെന്ന് വ്യക്തമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ മാതൃഭൂമിയോട് പറഞ്ഞു

Related Articles

Back to top button