
കണ്ണൂർ : വെടി കൊണ്ട് ഓടുന്നതിനിടയിൽ കാട്ടു പന്നി മധ്യവയസ്ക്കനെ ആക്രമിച്ചു. ഊരത്തൂരിലെ മടപ്പുര മനോജിന് (50) ആണ് പരിക്കേറ്റത്. റബർ പാലെടുക്കാൻ പോകുന്ന വഴിയെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.
ഇടതുകൈ വിരൽ കടിച്ചു മുറിച്ചു. കാലിനും കൈക്കും പരിക്കേറ്റു. കാലിന് കടിച്ച ശേഷം വീണ്ടും കടിക്കാൻ വന്നപ്പോൾ ഇയാൾ പന്നിയുടെ വായയിൽ പിടിച്ചു.
അതോടെയാണ് കൈവിരലിനും കടിയേറ്റത്. മനോജിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊരത്തൂരിൽ കാട്ടു പന്നിശല്യം രൂക്ഷമാണ്. കപ്പ, വാഴ, കശുമാവ് വിളക ളൊക്കെ പന്നി നശിപ്പിക്കു ന്നുണ്ട്.





