
കോട്ടയം: എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. കാര്‍ യാത്രികനായ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 32 )മരിച്ചു.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എങ്ങനെയാണ് ദാരുണമായ അപകടമുണ്ടായത് എന്നത് വ്യക്തമായിട്ടില്ല.





