Thiruvananthapuram

തലസ്ഥാനത്തെ പ്രമുഖ വനിതാ നേതാവും ബിജെപിയില്‍; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

Please complete the required fields.




തിരുവനന്തപുരം: ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. കോണ്‍ഗ്രസ് സേവാദള്‍ മഹിള തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവർത്തകയുമായ വേങ്കോട് അജിതകുമാരി ബി ജെ പിയില്‍ ചേർന്നു.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിനുള്ളില്‍ കാലാകാലങ്ങളായി വനിതാ പ്രവർത്തകരോടുള്ള അവഹേളനമാണ്
ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കാനുള്ള കാരണമെന്ന് അജിതയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം കെ.കരുണാകരൻ്റെ സന്തത സഹചാരി തമ്ബാനൂർ സതീഷും പാർട്ടി വിട്ടിരുന്നു. നിലവില്‍ സഖാവാകാനും സംഘിയാകാനും താല്പര്യമില്ല എന്ന് വ്യക്തമാക്കിയായിരുന്നു രാജി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉയർത്തിയത്.

സാധാരണ പ്രവർത്തകർ കൊടുംവെയിലത്ത്‌ വീടുകളിലും മറ്റും കയറിയിറങ്ങി പിരിച്ച കെപിസിസി ഫണ്ട്‌ മുഴുവൻ പ്രസിഡന്റ്‌ കൊള്ളയടിക്കുകയും ധൂർത്തടിക്കുകയും ചെയ്യുന്നു. ഫണ്ടിനെ കുറിച്ച്‌ കെപിസിസി എക്‌സിക്യൂട്ടീവിലോ കമ്മിറ്റികളിലോ ചർച്ചയ്‌ക്കു തയ്യാറാകുന്നില്ല.

തിരുവനന്തപുരം ഉദയാ പാലസില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്‌ പരിപാടിയില്‍ കയറണമെങ്കില്‍ പ്രവർത്തകർ 500 രൂപ വീതം നല്‍കണമെന്ന്‌ നിബന്ധനവച്ചു. ആ പരിപാടി പരാജയമായിരുന്നുവെന്നും സതീഷ് വ്യക്തമാക്കിയിരുന്നു

Related Articles

Back to top button