Thiruvananthapuram

ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് അപകടം; എട്ട് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം

Please complete the required fields.




തിരുവനന്തപുരം: ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞും കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), മകൻ എട്ട് മാസം പ്രായമുള്ള ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും രക്ഷപ്പെട്ടു.

കരമന – കളിയിക്കാവിള പാതയിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടുകൂടിയാണ് അപകടം. അഖിലും കുടുംബവും നേമം ഭാഗത്ത് നിന്നും പ്രാവച്ചമ്പലം ഭാഗത്തേയ്ക്കാണ് സഞ്ചരിച്ചിരുന്നത്. ഇളയ കുഞ്ഞിനെ നേമത്തെ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അതേദിശയിൽ തമ്പാനൂരിൽ നിന്നും മണ്ടയ്ക്കാട്ടേയ്ക്ക് പോവുകയായിരുന്നു ബസ് തട്ടുകയായിരുന്നു.

അപകടത്തെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ഇരുവരേയും ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടിയെ പിന്നീട് എസ്.എ.ടി. ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Related Articles

Back to top button