Wayanad

വയനാട്ടിൽ വീണ്ടും അപകടം; നിരവിൽപുഴയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

Please complete the required fields.




വയനാട് : നിരവിൽ പുഴയിൽ വീണ്ടും വാഹനാപകടം. കഴിഞ്ഞ ദിവസം കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ച്ഏഴ് പേർക്ക് പരിക്കേറ്റു. കോറോത്ത് സ്ഥിതി ചെയ്യുന്ന മതപഠന സ്ഥാപനത്തിലെ ജീവനക്കാരി, നാല് വിദ്യാർത്ഥികൾ, ഇരു വാഹനത്തിലേയും ഡ്രൈവർമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി – വയനാട് റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

അതെ സമയം ഇന്നലെ കുറ്റ്യാടി – വയനാട് റോഡിൽ വെള്ളമുണ്ടയിൽ മറ്റൊരപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു, ഒരാൾക്ക് സാരമായ പരിക്കേറ്റു. കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റ സ്വദേശി നിപുൻ (25) ആണ് മരിച്ചത്. സഹയാത്രികൻ വിപിൻ (27) ന് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിപുൻ ബസ്സിനടിയിൽപ്പെട്ട് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Related Articles

Back to top button