India

ഇന്ത്യയിലെ ജനങ്ങള്‍ നന്നായി പെരുമാറി: കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് സഞ്ചാരി

Please complete the required fields.




ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ തന്നോട് നന്നായാണു പെരുമാറിയതെന്ന് ജാർഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് വ്ളോഗർ.
കഴിഞ്ഞ വെള്ളിയാഴ്ച ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയില്‍ യുവതിയും ഭർത്താവും ടെന്‍റില്‍ താമസിക്കുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. ഭർത്താവിനൊപ്പം ബിഹാർ വഴി നേപ്പാളിലേക്ക് പുറപ്പെടുന്നതിന് മുന്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്. “ആറ് വർഷത്തിലേറെയായി ഞാൻ യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ ആറ് മാസമായി ഇന്ത്യയിലുണ്ട്. ഏകദേശം 20,000 കിലോമീറ്റർ യാത്ര ചെയ്തു. ഞങ്ങള്‍ക്ക് എവിടെയും പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത് ആദ്യ സംഭവമാണ്.

ശാന്തവും മനോഹരവുമായതുകൊണ്ടാണു രാത്രി താമസത്തിനായി ഞങ്ങള്‍ ആ സ്ഥലം തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ജനങ്ങള്‍ നല്ലവരാണ്. അവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് വളരെ നന്നായി പെരുമാറുകയും വളരെ ദയ കാണിക്കുകയും ചെയ്തു.

ഇന്ത്യയില്‍ നിന്ന് എനിക്ക് നല്ല ഓർമകളുണ്ട്. ഭർത്താവിനൊപ്പം പര്യടനം തുടരു”മെന്നും യുവതി പറഞ്ഞു. യുവതിയ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള നാല് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button