Palakkad
മരം മുറിക്കവെ കാല് കുടുങ്ങി; പരിക്കേറ്റ യുവാവിനെ താഴെയിറക്കിയത് രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍

- 13hr
- 3 shares
പാലക്കാട്: മരം മുറിക്കവെ കാല് മരത്തിനിടയില്‍ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്. പാലക്കാട് കരിമ്ബുഴയിലാണ് സംഭവം.
പൊമ്ബ്ര ക്രിസ്ത്യൻ പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ മരം മുറിക്കുന്നതിനിടെയാണ് അൻസാറിന്റെ കാല് കുടുങ്ങിയത്.
മരം മുറിക്കവെ മുറിഞ്ഞ കൊമ്ബ് സമീപത്തുള്ള തെങ്ങില്‍ തട്ടി തിരിച്ചു വന്ന് കാലിനും മരത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേനയും ട്രോമ കെയറും പ്രദേശവാസികളും ചേർന്ന് സംയുക്തമായി നടത്തിയ പരിശ്രമത്തിലാണ് യുവാവിനെ മരത്തില്‍ നിന്നും താഴെയിറക്കിയത്.
ഏകദേശം രണ്ട് മണിക്കൂർ നീണ്ട സംയുക്ത രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഫലം കണ്ടത്. പരിക്കേറ്റ അൻസാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.





