Kerala
യുവാവിനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റിൽ

പാലാ: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഏഴാച്ചേരി ചിലമ്പിൽ വടക്കേൽ വീട്ടിൽ അനൂപിനെയാണ് (36) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
കവിക്കുന്ന് ഭാഗത്ത് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെ മർദിക്കുകയും കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇയാൾക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





