Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Please complete the required fields.




സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 5800 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4795 രൂപയാണ്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് വില 5800 ൽ എത്തിയിരുന്നു. ഇതോടെയാണ് ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയിലെത്തിയത്.

രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്.

Related Articles

Back to top button