Kozhikode

സ്ത്രീ മുന്നേറ്റം; സാമൂഹിക തിന്മകൾക്കെതിരെ കോഴിക്കോട് പകൽ നാളം

Please complete the required fields.




കോഴിക്കോട്: സാമൂഹിക തിന്മകൾക്കെതിരെ കോഴിക്കോട് സ്ത്രീ മുന്നേറ്റം. പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വിമൻസ് ഇന്ത്യ മൂവ്മെൻ്റ് സംഘടിപ്പിച്ച പകൽ നാളം ശ്രദ്ധേയമായി.

സ്ത്രീധനം – ലഹരി വ്യാപനം – കുട്ടികൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹിക ‘തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം’ എന്ന വിമൻ ഇന്ത്യാ മൂവ് മെൻറ് സംസ്ഥാന ക്യാമ്പയിൻ്റെ ഭാഗമായാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിബസ്സ്റ്റാൻ്റിൽ പകൽ നാളം സംഘടിപ്പിച്ചത്.

പട്ടാപകൽ തീപന്തം ജ്വലിപ്പിച്ച് സ്ത്രീകൾ പ്രതിഷേധിച്ചു. കൈകുഞ്ഞുങ്ങളെ എടുത്ത് സ്ത്രീകൾ ക്യാമ്പയിനിൽ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് റംഷീന ജലീൽ ഉദ്ഘാടനം ചെയ്തു. ശബ്ന തച്ചംപൊയിൽ, ജസിയ കൊയിലാണ്ടി, റുഖിയ വെള്ളയിൽ, സുഹറ ബേപ്പൂർ, മൈമൂന ബാലുശ്ശേരി, ഷാനിഫ ബേപ്പൂര് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button