
കോഴിക്കോട്: എളേറ്റില്‍ വട്ടോളിക്ക് സമീപം കാര്‍ മരത്തില്‍ ഇടിച്ചു തകര്‍ന്ന് എട്ടു പേര്‍ക്ക് പരുക്ക്. പൂനൂര്‍ റോഡില്‍ ചളിക്കോട് അങ്ങാടിക്ക് സമീപം വൈകിട്ടായിരുന്നു അപകടം.
മകളുടെ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പൂനൂര്‍ സ്വദേശി സുധീഷും (50) ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. സുധീഷിന്റെ ഭാര്യ രശ്മി (45), ഗായത്രി (23), ജിഷ (40), ചന്ദ്രൻ (21), ശ്രീനന്ദൻ (18), ആര്യ (17), അർജുൻ (13) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധീഷിന്റെയും രശ്മിയുടെയും പരുക്ക് ഗുരുതരമാണ്. സുധീഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
രശ്മിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. എരവന്നൂര്‍ അയ്യാര്‍വട്ടം അമ്പലത്തിലെ വിവാഹച്ചടങ്ങിന് ശേഷം പൂനൂരിലേക്ക് മടങ്ങുമ്പോള്‍ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. എതിർദിശയിലേക്ക് തിരിഞ്ഞാണ് കാര്‍ നിന്നത്. നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.





