
കോഴിക്കോട് : കൊടുവള്ളിയിൽ ജോലിക്കിടെ കവുങ്ങിൽനിന്നു വീണ് ഒരാൾ മരിച്ചു. വാവാട് എരഞ്ഞോണ അബ്ദു റസാഖ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുക്കം കൂളിമാട് വച്ചായിരുന്നു സംഭവം.
ഇയാൾ പന്തൽ നിർമാണ ജോലിയും ചെയ്തിരുന്നു. പിതാവ് : പരേതനായ മൊയ്തീൻ കോയ, മാതാവ്: ആമിന. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് റഹീസ് (ഒമാൻ).





