India

12 ജീവനക്കാരുമായി പോയ തുർക്കിയ കാർഗോ കപ്പൽ കരിങ്കടലിൽ മുങ്ങി

Please complete the required fields.




ഇസ്റ്റംബുൾ : 12 ജീവനക്കാരുമായി പോയ തുർക്കിയ കാർഗോ കപ്പൽ കരിങ്കടലിൽ മുങ്ങി. കാഫ്കാമെറ്റ്ലർ എന്ന കപ്പലാണ് ഞായറാഴ്ച തുർക്കിയ തീരത്തിനരികെ മുങ്ങിയതെന്ന് അധികൃതർ അറിയിച്ചു. കാറ്റിനെ തുടർന്ന് കപ്പൽ പുലിമുട്ടിലിടിച്ച് മുങ്ങുകയായിരുന്നു. ഞായറാഴ്ച മേഖലയിലാകെ ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു.

തുടർന്ന് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. 12 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്ത് തയാറായി നിൽക്കുകയാണെന്നും കാലാവസ്ഥ അനുകൂലമായാൽ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും തുർക്കിയ ആഭ്യന്തര മന്ത്രി അലി യെർലിക്കായ പറഞ്ഞു.

Related Articles

Back to top button