Thiruvananthapuram

വമ്പൻ വർദ്ധനയ്‌ക്കൊടുവിൽ വിശ്രമിച്ച് സ്വർണവില

Please complete the required fields.




തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം ഇന്ന് വിശ്രമിച്ച് സ്വർണവില. ഇന്നലെ ഒറ്റയടിക്ക് 480 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്.

റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുത്തിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് വർദ്ധിച്ചത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ലെങ്കിലും വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4690 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 79 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Articles

Back to top button