
വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴ പാലത്തിൽ കാർ ചരക്കു ലോറിയിലിടിച്ച് കാർ യാത്രക്കാരായ അഞ്ചു പേർക്ക് പരിക്കേറ്റു.
താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശികളായ മെടോത്ത് പാത്തുമ്മ (70 ), മക്കളായ ഷാജി (38), ഹസീന (37), ഷാജിയുടെ മക്കളായ ഷെബിൻ (14), ശിഫാൻ (13) എന്നിവർക്കാണ് പരിക്കേറ്റത്.
പാത്തുമ്മയെ മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.





