Thiruvananthapuram

ഇ പോസ് മെഷീന്‍ തകരാറില്‍; റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

Please complete the required fields.




തിരുവനന്തപുരം: ഇപോസ് മെഷീൻ തകരാർ കാരണം റേഷൻ വിതരണം തടസപ്പെട്ടതോടെ സംസ്ഥാനത്തെ റേഷൻ കടകൾ ഉച്ചയ്ക്കു ശേഷം അടച്ചിട്ടു. തകരാർ പരിഹരിക്കാൻ ഐ ടി മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. അരിയടക്കം വാങ്ങാനെത്തിയവർ ഇപോസ് മെഷീനിലെ തകരാർ കാരണം തിരികെ പോയി.

ഇ പോസ് മെഷീനുകള്‍ സമയത്ത് സര്‍വീസ് നടത്താത്തതും പ്രതിസന്ധിക്ക് കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഉച്ചവരെയും സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഇതേ അവസ്ഥ തുടർന്നതോടെയാണ് ഉച്ചയ്ക്കുശേഷം കടകൾ അടച്ചിടാൻ മന്ത്രി നിർദേശിച്ചത്. ഐ ടി മിഷന്റ കീഴിലുള്ള ഡാറ്റാ സെന്ററിലെ സർവറിനുണ്ടായ തകരാണ് റേഷൻ വിതരണം തടസപ്പെടാൻ കാരണമെന്നും പരിഹരിക്കാൻ ശ്രമം തുടരുകയാണന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related Articles

Back to top button