Kerala

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​ണം ത​ട്ടി​യ​ കേസ്; പ്ര​തി അ​റ​സ്റ്റി​ല്‍

Please complete the required fields.




മാ​ള: ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി മാ​ള​യി​ലെ ഒ​രു സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റി​ങ് കോളേജി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. വെ​സ്റ്റ് മും​ബൈ സ്വ​ദേ​ശി ഗീ​ത​ന്‍ ദേ​ശാ​യി(55)​യെ​യാ​ണ് മാ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മും​ബൈ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​സ്റ്റ​ൺ ഐ.​ടി സോ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ലെ എ​ച്ച്.​ആ​ർ മാ​നേ​ജ​രാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ കോളേജ് അ​ധി​കൃ​ത​രെ ക​ബ​ളി​പ്പി​ച്ച​ത്.

ഇ​വി​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ കാ​മ്പ​സ് പ്ലെ​യ്സ്മെ​ന്റി​ന് ഇ​ന്റ​ർ​വ്യൂ ന​ട​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ്യാ​ജ ഐ.​ഡി കാ​ർ​ഡ് ഉ​ണ്ടാ​ക്കി കോ​ള​ജി​ൽ​നി​ന്ന് 12,500 രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന് കോളേ​ജ് അ​ധി​കൃ​ത​ർ മാ​ള പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗീ​ത​ൻ ദേ​ശാ​യി എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button