
മാനന്തവാടി: വ്യത്യസ്ത സംഭവങ്ങളിലായി 2 കഞ്ചാവുകടത്തുകാർ പിടിയിൽ . എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 41കാരനും 54കാരനും പിടിയിലായത്. മാനന്തവാടി ടൗണില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരിട്ടി കൊട്ടിയൂര്‍ നെല്ലിയോടി മൈലപ്പള്ളി വീട്ടില്‍ ടൈറ്റസ് (41) നെ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒപ്പം പ്രതിയില്‍ നിന്നും 200 ഗ്രാം കഞ്ചാവും പിടികൂടി. കര്‍ണ്ണാടകത്തിലെ ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . എന്നാൽ മറ്റൊരു സംഭവത്തില്‍ മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന മധ്യവയസ്കൻ അറസ്റ്റിൽ . മാനന്തവാടി അമ്പുകുത്തി കിഴക്കംച്ചാല്‍ വീട്ടില്‍ ഇബ്രാഹിം (54)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
മാനന്തവാടി ടൗണില്‍ നിന്നു തന്നെയാണ് ഇയാളും പിടിയിലായിരിക്കുന്നത്. പ്രതിയില്‍ നിന്നും അമ്പത് ഗ്രാം കഞ്ചാവും എക്സൈസ് പിടികൂടി. കര്‍ണ്ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി മാനന്തവാടി ടൗണില്‍ ചില്ലറ വില്‍പ്പന നടത്തുന്ന ആളാണ് പ്രതിയെന്നും . സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരാനായ ഇബ്രാഹിം നിരവധി പൊലീസ്, എക്സൈസ് കേസുകളിലെ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.





