Thrissur

ഗുരുവായൂർ ആനക്കോട്ടയിൽ രണ്ടാം പാപ്പാനെ ആന കുത്തിക്കൊന്നു

Please complete the required fields.




തൃശൂർ : ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ചന്ദ്രശേഖരനെന്ന ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു .

25 വർഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്. ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രണ്ടാം പാപ്പാനാണ് വെള്ളം കൊടുക്കാനെത്തിയത്.

ഈ സമയത്ത് വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനാവുകയായിരുന്നു.25 വർഷമായി അക്രമ സ്വഭാവം കാരണമാണ് ആനയെ പുറത്തിറക്കാതിരുന്നത്. സമീപകാലത്ത് പുറത്തിറക്കിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്.

Related Articles

Back to top button