
നെടുമ്പാശ്ശേരി: ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന 52 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
ജിദ്ദയിൽനിന്ന് വന്ന പട്ടാമ്പി സ്വദേശി ബഷീർ മുഹമ്മദാണ് 1067 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി തിരിച്ചറിയാതിരിക്കാൻ വെള്ളനിറം പൂശി കൊണ്ടുവന്നത്.





