
നീലേശ്വരം: ശക്തമായ മിന്നലിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ചോയ്യങ്കോട് കിനാനൂർ ജി.എൽ.പി സ്കൂളിന് സമീപത്തെ പി. കൃഷ്ണന്റെ വീടിന്റെ വയറിങ് നശിച്ചു. ബോർവെൽ മോട്ടോറിന്റെ സ്വിച്ച് ബോക്സ് തകർന്നുവീണ നിലയിലും കണ്ടെത്തി.
മോട്ടോർ തകരാറിലാവുകയും ചെയ്തു. വീടിന്റെ തറയോടു ചേർന്ന് കുഴി രൂപപ്പെട്ടു. വീടിനുമുന്നിൽ റോഡരികിലെ വൈദ്യുതിത്തൂണിൽ സ്ഥാപിച്ച തെരുവുവിളക്കും കത്തി നശിച്ചു.
ചോയ്യങ്കോട്ട് മൂന്നുവീടുകൾക്ക് ഇടിമിന്നലേറ്റു. ചോയ്യങ്കോട്ടെ വി. കുഞ്ഞിരാവൻ, പി. കൃഷ്ണൻ, വി. രത്നാവതി എന്നിവരുടെ വിട്ടിലെ ഇൻവർട്ടറുകൾ പൊട്ടിത്തെറിച്ചു. രത്നാവതി, പാണ്ട്യാട്ട് കൃഷ്ണൻ എന്നിവരുടെ വീടിന്റെ വയറിങ്ങുകളും മോട്ടോറും കത്തിനശിച്ചു.





