India

കള്ളപ്പണം വെളുപ്പിക്കൽ : രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി

Please complete the required fields.




രാജസ്ഥാൻ : തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഛത്തീസ്ഗഡിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി . കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന നടത്തിയത് . ‘ജൽ ജീവൻ മിഷൻ’ അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ പരിശോധന.

ജയ്പൂരിലെയും ദൗസയിലെയും മൊത്തം 25 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. ഒപ്പം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എൻഫോഴ്സ്മെന്റ് സംഘം എത്തി. സെപ്റ്റംബറിലും കേന്ദ്ര ഏജൻസി റെയ്ഡുകൾ നടത്തി. മഹാദേവ് വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഛത്തീസ്ഗഡിൽ റെയ്ഡ് നടക്കുന്നത്.

അഞ്ച് സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത് .ദുർഗ്, റായ്പൂർ, ഭിലായ്, കോർബ, റായ്ഗഡ് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് റെയ്ഡ് ആരംഭിച്ചത്. വിവിധയിടങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button