Kerala

വീ​ട്ട​മ്മ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാവ് അറസ്റ്റിൽ

Please complete the required fields.




എ​രു​മേ​ലി : വീ​ട്ട​മ്മ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാവ് അറസ്റ്റിൽ. എ​രു​മേ​ലി 40 ഏ​ക്ക​ർ ഭാ​ഗ​ത്ത് ക​രി​പ്പാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​മ​ൽ ബോ​സി​നെ​യാ​ണ് (25) കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് എ​രു​മേ​ലി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി എം. ​അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ എ​സ്.​സി /എ​സ്.​ടി ആ​ക്ട് പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റ് പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

Related Articles

Back to top button