Kerala

ട്രെയിനുകൾ വൈകും; ഇന്നത്തെ രണ്ട് ദീർഘദൂര ട്രെയിനുകൾ 22 മണിക്കൂർ വരെ വൈകുമെന്ന് മുന്നറിയിപ്പ്

Please complete the required fields.




നവംബർ ഒന്നിനു പുറപ്പെടേണ്ട രണ്ട് ദീർഘദൂര ട്രെയിനുകൾ വൈകും. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു.

ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, നാളെ പുലർച്ചെ 4 മണിക്കാകും പുറപ്പെടുക. ഇന്ന് എറണാകുളം ജംഗ്ഷൻ-ടാറ്റാ നഗർ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും.

നാളെ പുലർച്ചെ മൂന്ന് മണിക്കാകും ട്രെയിൻ പുറപ്പെടുക. പെയറിങ് ട്രെയിനുകൾ വൈകി ഓടുന്നതാണ് രണ്ട് ട്രെയിനുകളും വൈകുന്നതിന് കാരണം.

Related Articles

Back to top button