
താമരശ്ശേരി: സഹകരണ മേഖലക്കെതിരായ കേന്ദ്ര നയങ്ങൾക്കും കുപ്രചാരണങ്ങൾക്കുമെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ സഹകരണ സ്ഥാപനങ്ങൾക്ക് മുൻപിൽ സഹകരണ സംരക്ഷണ സദസ്സും അഴിമതി വിരുദ്ധ സദസും സംഘടിപ്പിച്ചു.
താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങ് സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.സി വാസു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി വി ലിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ കെ.വി അജിത, ഏരിയ കമ്മിറ്റി അംഗം ബിജീഷ് എൻ.കെ, പ്രവീഷ് വി.പി, അശ്വിൻ എൻ.എസ് തുടങ്ങിയവർ സംസാരിച്ചു.





