Thiruvananthapuram

കളമശ്ശേരി സ്ഫോടനം; ഷോപിംഗ് മാൾ, ബസ് സ്റ്റാൻഡ്, പ്രാർത്ഥന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ഏർപ്പെടുത്തി

Please complete the required fields.




തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ വ്യാപക പരിശോധന ഏർപ്പെടുത്തി. ടെക്‌നോ പാർക്കിൽ അടക്കം സുരക്ഷാ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയാണ്. മുഴുവൻ ഉദ്യോ​ഗസ്ഥരും തിരികെ ജോലിക്കെത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി. തിരുവനന്തപുരം ന​ഗരത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, വിമാനത്താവളം, ആളുകൾ കൂടുന്ന മറ്റിടങ്ങളിലെല്ലാം പരിശോധന കർശനമാക്കി.

വാഹനങ്ങളടക്കം പരിശോധന നടത്തിവരികയാണ്. കോട്ടയം നഗരത്തിലും കോഴിക്കോട് ന​ഗരത്തിലും പരിശോധന നടന്നുവരികയാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡ്, പൊലീസ്, ആർപിഎഫ് സംയുക്ത പരിശോധന നടത്തിവരികയാണ് . ഷോപിംഗ് മാൾ, ബസ് സ്റ്റാൻഡ്, പ്രാർത്ഥന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ പരിശോധനക്ക് നിർദ്ദേശം നൽകി.

അതുപോലെ ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രതനിർദ്ദേശം നൽകി. അതേസമയം, പത്തനംതിട്ട പരുമലയിലും പൊലീസ് സുരക്ഷ ശക്തമാക്കി.പരുമലയിൽ പെരുന്നാൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ഏർപ്പെടുത്തിയിരിക്കുന്നത് . കാസർകോട് റെയിൽവേ സ്‌റ്റേഷനിലും പരിശോധന നടക്കുന്നുണ്ട്. കേരളത്തിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ദില്ലിയിലും നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button