Ernakulam

കളമശ്ശേരി സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്

Please complete the required fields.




എറണാകുളം : കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നത്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്.

അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതിനിടെ, കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.

Related Articles

Back to top button