
താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗത തടസ്സം നേരിടുന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു മലബാർ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ബാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ബസ്സിൽ ഇടിച്ച് സാഹസികമായി ബസ്സ് നിർത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേ ഉള്ളൂ.





