
തിരുവനന്തപുരം : സ്വർണ വിലയിൽ വീണ്ടും വർധന ഉണ്ടായിരിക്കുകയാണ്. പവന് 120 രൂപ വർധിച്ച് 45,440 ആയി. ഗ്രാം വിലയിൽ 15 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5680 രൂപ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സ്വർണ വില വർധന രേഖപ്പെടുത്തിയിരുന്നു. 24 കാരറ്റ് സ്വർണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്.
പവന് 128 രൂപ വർധിച്ച് 49,568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വർധിച്ച് 6196 എന്ന നിരക്കിലുമാണ് ഇന്ന് സ്വർണ്ണ വില. മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.




