Kerala

ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ​ന​ശാ​ല​യി​ൽ വ​ൻ​അ​ഗ്നി​ബാ​ധ; കോടികളുടെ നാശനഷ്ടം സം​ഭ​വി​ച്ച​തായി പ്രാ​ഥ​മി​ക​ വി​ല​യി​രു​ത്ത​ൽ

Please complete the required fields.




മ​ണ്ണാ​ർ​ക്കാ​ട് : ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ​ന​ശാ​ല​യി​ൽ വ​ൻ​അ​ഗ്നി​ബാ​ധ. ഏ​ക​ദേ​ശം ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക​ വി​ല​യി​രു​ത്ത​ൽ. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോം ​അ​പ്ല​യ​ൻ​സ് സ്ഥാ​പ​ന​മാ​യ മു​ല്ലാ​സ് ഹോം ​അ​പ്ല​യ​ൻ​സി​ലാ​ണ് സം​ഭ​വം. നൂ​റി​ല​ധി​കം റ​ഫ്രി​ജ​റേ​റ്റ​റു​ക​ളും എ.​സി, വാ​ഷി​ങ് മെ​ഷീ​ന്‍ ഉ​ള്‍പ്പെ​ടെ കെ​ട്ടി​ട​ത്തി​ന്റെ ഒ​രു​ഭാ​ഗ​വും ക​ത്തി​ന​ശി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 7.50നാ​ണ് ക​ട​യി​ൽ തീ ​ആ​ളി​പ​ട​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ട​ത്. ന​ഗ​രം തി​ര​ക്കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നതിനിടെ അ​റി​ഞ്ഞ ഉ​ട​ൻ പ​രി​സ​ര​ത്തു​ള്ള​വ​ർ തൊ​ട്ട​ടു​ത്ത മ​ണ്ണാ​ർ​ക്കാ​ട്ടെ വ​ട്ട​മ്പ​ല​ത്തെ അ​ഗ്നി ര​ക്ഷാ​നി​ല​യ​ത്തി​ൽ അ​റി​യി​ച്ചു.
സ്ഥാ​പ​ന​ത്തി​ന്റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലും ഷ​ട്ട​റി​നോ​ട് ചേ​ർ​ന്ന് പു​റ​ത്തും സൂ​ക്ഷി​ച്ചി​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​ത്തി ചാ​മ്പ​ലാ​യ​ത്.

ഫ്രി​ഡ്ജ്, എ.​സി, വാ​ഷി​ങ് മെ​ഷീ​ൻ, ഫാ​ൻ, മി​ക്സി, ഗ്രൈ​ൻ​ഡ​ർ, തു​ട​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​ത്തി​യ​തി​ൽ ഏ​റെ​യു​മെ​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന പ​റ​ഞ്ഞു. ഫ​യ​ർ​ഫോ​ഴ്സി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മു​ക​ളി​ലെ നി​ല​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞു. തീ​യും പു​ക​യും നി​റ​ഞ്ഞ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യി.

ഉ​ട​ൻ​ത​ന്നെ സേ​നാം​ഗ​ങ്ങ​ൾ ബ്രീ​ത്തി​ങ് അ​പ്പാ​ര​റ്റ​സ് സെ​റ്റ് ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. ബി​ൽ​ഡി​ങ്ങി​ന്റെ അ​ക​ത്ത് പ്ര​വേ​ശി​ക്കു​ക​യും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. 4500 ലി​റ്റ​റോ​ളം വെ​ള്ള​മാ​ണ് സേ​ന തീ ​അ​ണ​ക്കാ​ൻ മാ​ത്രം ഉ​പ​യോ​ഗി​ച്ച​ത്. ഏ​ക​ദേ​ശം ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മു​ല്ലാ​സ് ഹോം ​അ​പ്ല​യ​ന്‍സ് മാ​നേ​ജ​ര്‍ ക​ലേ​ഷ് പ​റ​ഞ്ഞു. നാ​ട്ടു​കാ​ര​നാ​യ വി​ഷ്ണു എ​ന്ന​യാ​ളാ​ണ് ഫ​യ​ർ​ഫോ​ഴ്‌​സി​നെ ആ​ദ്യം വി​വ​രം അ​റി​യി​ച്ച​ത്. തീ​പ്പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related Articles

Back to top button