Alappuzha

ആലപ്പുഴയിൽ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Please complete the required fields.




ആലപ്പുഴ: നഗരത്തില്‍ എക്സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍ (28) എന്നിവരെയാണ് 8.713 ഗ്രാം മെത്താംഫിറ്റമിനും 284 ഗ്രാം കഞ്ചാവുമായി എന്നിവയുമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മയക്കുമരുന്ന് വിറ്റതില്‍ നിന്നും ലഭിച്ച 3000 രൂപയും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ നിന്നും എറണാകുളത്തുള്ള ഇടനിലക്കാർ വഴിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ ജി ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ എച്ച്, അനിൽകുമാർ ടി, ഷഫീക്ക് കെ എസ്, പ്രദീഷ് പി നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എം വി, എക്സൈസ് ഡ്രൈവർ ഷാജു സി ജിഎന്നിവർ പങ്കെടുത്തു.

Related Articles

Back to top button