Idukki

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഫോണുകൾ മോഷ്ടിച്ചു; പ്രതി പിടിയിൽ

Please complete the required fields.




മൂന്നാര്‍: മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വട്ടവട സ്വദേശി നായക് രാജ് ആണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ശനിയാഴ്ച്ച വെളുപ്പിനാണ് നായക് രാജ് മൂന്നാർ ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ സ്ഥലത്തു നിന്ന് മൂന്ന് മൊബൈൽ ഫോണുകളും 1500 രൂപയും മോഷ്ടിച്ചത്.

കണ്ടക്ടർമാരായ കലേഷ്, ജിനേഷ്, അഭിലാഷ് എന്നിവരുടെ മൊബൈൽ ഫോണുകളും കലേഷിന്റെ പേഴ്സിൽ ഉണ്ടായിരുന്ന 1500 രൂപയും മോഷണം പോയി. എന്നാൽ പ്രതിയുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നാർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

Related Articles

Back to top button