Ernakulam

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട; അനധികൃതമായി സ്വർണം കടത്തിയ യുവതിയും കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ അഞ്ച് പേരും പിടിയിൽ

Please complete the required fields.




കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തിൽ വീണ്ടും സ്വർണ്ണവേട്ട. അനധികൃതമായി സ്വർണം കടത്തിയ യുവതിയേയും സ്വർണം കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ മൂന്ന് യുവാക്കളുൾപ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിൽ എത്തിയ കോഴിക്കോട് സ്വദേശി റജീനയിൽ നിന്നാണ് പൊലീസ് ഒരു കിലോ സ്വർണം പിടികൂടിയത്.

റജീനയിൽ നിന്നും നിന്ന് സ്വർണം കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശി സലീം, റെജീനയെ തട്ടിക്കൊണ്ട് പോയി കവർച്ച നടത്താൻ ലക്ഷ്യമിട്ട പാലക്കാട് സ്വദേശി ഫഹദ്, തൃശൂർ സ്വദേശികളായ മുഹമ്മദ് ഷാഹിൻ, ഫസീർ ബാബു , നിഖിൽ എന്നിവരെയാണ് നെടുമ്പശ്ശേരി പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Back to top button