
വയനാട് : പനവല്ലിയില്‍ ഭീതിനിറച്ച കടുവ കൂട്ടിലായി. പനവല്ലിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിലധികമായി പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.
കൂട്ടിലായത് വനം വകുപ്പ് നേരത്തെ പിടികൂടി കാട്ടിലയച്ച എൻഡബ്യു5 എന്ന കടുവയാണ്. രാത്രി 8 .15 യോടെയാണ് ആദണ്ഡയിലെ കൂട്ടില്‍ കടുവ കുടുങ്ങിയത്.





