
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് നാലംഗ സംഘം സ്കൂൾ വിദ്യാർഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ്. ഇതിനെ തുടർന്ന് പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കൾ വൈകിട്ട് കാരോട് ബൈപ്പാസിലെ അയിര പാലത്തിനു സമീപത്താണ് പത്താം ക്ലാസ് വിദ്യാർഥിയെ നാലംഗ സംഘം ക്രൂരമായി മർദിക്കുന്നത്. മർദ്ദനമേറ്റ വിദ്യാർത്ഥി ചെങ്കവിള സ്വദേശിയാണ്.
മർദ്ദനമേറ്റ വിദ്യാർത്ഥി മർദ്ദിച്ചവർക്ക് പരിചയമുള്ള വിദ്യാർഥിനിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ സന്ദേശം അയച്ചതിനെ തുടർന്നാണ് തർക്കം നടന്നത്. വിഡിയോ ചിത്രീകരിക്കുന്നത് വിദ്യാർഥിനിയെ കാണിക്കാനാണ് എന്നും അക്രമികൾ സംഘർഷത്തിനിടെ വിളിച്ചു പറയുന്നുണ്ട്.





