Kozhikode

കോഴിക്കോട് കുറ്റ്യാടിയിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ് അപകടം; അഞ്ചു പേർക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടിയിൽ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അഞ്ചു പേർക്ക് പരിക്ക്. കുറ്റ്യാടി പാറക്കടവിൽ ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. കുറ്റ്യാടി നിന്നും രണ്ടു കുട്ടികൾ ഉൾപ്പെടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ നിസ്സാര പരിക്കുകളോടെ കുറ്റ്യാടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button